മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് മൂന്നുപേരെ ഗുരുതരമായി കുത്തിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കൽ വീട്ടിൽ അനൂപിനെയാണ്(35) അഡിഷനൽ സെഷൻ കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചേർത്തല തുറവൂർ പള്ളിത്തോട് കളത്തിൽ വീട്ടിൽ ജെൻസൻ (28) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

