Site iconSite icon Janayugom Online

ഒട്ടേറെ കേസുകളില്‍ പ്രതി; കൊടിമരം ജോസ് അറസ്റ്റില്‍, പിടിയിലായത് യുവാവിനെ മർദ്ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍

കൊടും കുറ്റവാളി കൊടിമരം ജോസ് പിടിയില്‍.  എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.  കൊലപാതകവും കവർച്ചയും ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ  ഇയാൾ പ്രതിയാണ്. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് മർദിച്ച് കവർച്ച നടത്തിയ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്.   ഒളിവിലായില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഞായറാഴ്ച രാത്രി തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലും റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 20 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.

Exit mobile version