Site iconSite icon Janayugom Online

മാധ്യമ പ്രവർത്തകനെ വധിക്കാൽ ശ്രമിച്ച കേസിൽ പ്രതി 16 വർഷത്തിനുശേഷം പിടിയിൽ

മാധ്യമ പ്രവർത്തകനെ വധിക്കാൽ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി 16 വർഷത്തിനുശേഷം പിടിയിൽ. മാധ്യമപ്രവർത്തകനായ ബഷീറിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശി ഒത്മാൻ ഖാമിസ് ഒത്മാൻ അൽ ഹമാദി (അറബി അബ്ദുൾ റഹിമാൻ) എന്നയാളെയാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 2005 ജൂലൈ 15 ന് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരിധിയിലായിരുന്നു സംഭവം.

ആദ്യം നടക്കാവ് പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും മഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അബ്ദുൾ റഹിമാൻ വിദേശത്തേക്ക് കടക്കുകയും യുഎഇയിൽ വെച്ച് ഒത്മാൻ ഖാമിസ് ഒത്മാൻ അൽ ഹമാദി എന്ന് പേര് മാറ്റി പുതിയ പേരിൽ പാസ്പോർട്ട് ഉണ്ടാക്കി 16 വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പുതിയ പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിയുടെ പേരിൽ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് കസബ, നല്ലളം സ്റ്റേഷനുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൾ റഹിമാൻ

Exit mobile version