പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് പീഡിപ്പിച്ചത്. ജൂലൈയിലായിരുന്നു പീഡനം. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.
വിദ്യാര്‍ത്ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കറാണ് കുട്ടിയെ ആശുപത്രിയിലേക്കയച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: Accused in the case of molesting a minor girl and getting her pregnant arrested
You may also like this video

