Site iconSite icon Janayugom Online

യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്ന് ആരോപണം;ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

ഉക്രെ​യ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യുഎ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഉ​ക്രെ​യ്‌നെതി​രെ യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് യുഎ​സിന്റെ ആരോപണം. 

സി​ഖ് നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​ന്റെ വ​ധ​ശ്രമത്തില്‍ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യുഎ​സും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ല​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. റ​ഷ്യ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ 400 സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വ്യക്തികള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ചൈ​ന, മ​ലേ​ഷ്യ, താ​യ്‍ല​ൻ​ഡ്, തു​ർ​ക്കി​യ, യുഎഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യുഎസ് നടപടിയെടുത്തേക്കും. 

അ​സ​ന്റ് ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ, മാ​സ്ക് ട്രാ​ൻ​സ്, ടിഎ​സ്എംഡി ഗ്ലോ​ബ​ൽ ആ​ന്റ് ഫു​ട്രേ​വോ, എ​സ്ഐ2 മൈ​ക്രോ​സി​സ്റ്റം​സ് എ​ന്നി​വ​യാ​ണ് ഉ​പ​രോ​ധ​പ്പ​ട്ടി​ക​യി​ലു​ള്ള പ്ര​ധാ​ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. ഏ​താ​ണ്ട് രണ്ട് ലക്ഷം ഡോ​ള​ർ മൂ​ല്യ​മു​ള്ള യുഎ​സ് നി​ർ​മ്മി​ത എ​യ​ർ​ക്രാ​ഫ്റ്റ് ഭാ​ഗ​ങ്ങ​ൾ 2023 മാ​ർ​ച്ചി​നും 2024 മാ​ർ​ച്ചി​നും ഇ​ട​യി​ലാ​യി അ​സ​ന്റ് ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2023 ജൂ​ണി​നും 2024 ഏ​പ്രി​ലി​നു​മി​ട​യി​ൽ മൂ​ന്ന് ല​ക്ഷം ഡോ​ള​റി​ന്റെ വ്യോ​മ​യാ​ന ഘ​ട​ക​ങ്ങ​ൾ റ​ഷ്യ​യു​ടെ എ​സ്7 എ​ൻ​ജി​നീ​യ​റി​ങ് എ​ൽഎ​ൽ​സി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് മാ​സ്ക് ട്രാ​ൻ​സി​നെ​തി​രാ​യ ക​ണ്ടെ​ത്ത​ൽ. മൈ​ക്രോ ഇ​ല​ക്​​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​സ​സ​റു​ക​ളും റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ടി​എ​സ്എംഡി​ക്കെ​തി​രാ​യ ആരോപണം.
നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധത്തില്‍ റഷ്യക്ക് ലഭിക്കുന്ന സാങ്കേതിക, സാമ്പത്തിക ഉറവിടങ്ങള്‍ തടയുകയാണ് അമേരിക്കയുടെ നയമെന്ന് യുഎസ് ‍ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയമോ പറഞ്ഞു.

Exit mobile version