Site iconSite icon Janayugom Online

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി സതീഷ് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു സതീഷ്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. തലയ്ക്കു ക്ഷതം ഏറ്റനിലയിലായിരുന്നു മൃതദേഹം . പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹോദരനാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ വെട്ടിക്കൊലപ്പെത്തിയത്. 

Exit mobile version