Site iconSite icon Janayugom Online

കടയ്ക്കലിൽ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതികൾ പിടിയിൽ

കൊല്ലം കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതികള്‍  പിടിയില്‍. വയനാട്ടിലെ മേപ്പാടിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.

ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെ കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോകുകയായിരുന്നു. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും.

Exit mobile version