Site iconSite icon Janayugom Online

പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു

സ്വര്‍ണ കവര്‍ച്ച കേസില്‍ കര്‍ണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ചെന്നൂര്‍ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്.

പൊലീസ് പ്രതിയുമായി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ നിന്നാണ് വിനോദ് രക്ഷപ്പെട്ടത്. ഒരു വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. വിനോദിനെ കണ്ടെത്താന്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; accused, who was brought by the police for evi­dence escaped

You may also like this video;

Exit mobile version