Site iconSite icon Janayugom Online

ആസിഡ് ആക്രമണം മുൻ സൈനികന് പത്തു വർഷം തടവും അഞ്ചര ലക്ഷം രൂപാ പിഴയും

ആസിഡ് ആക്രമണത്തിൽ മുൻ സൈനികൻ ചേപ്പാട് തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർ (61) ക്കാണ് പത്തു വർഷം തടവും അഞ്ചര ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി. 2017 ജനുവരി 23 ന് ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രിയിൽ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ചോദ്യം ചെയ്ത മറ്റൊരു സഹോദരിയുടെ മകൻ അരുണിന്റെ ദേഹത്തും കൂടെയുണ്ടായിരുന്ന ഏഴു വയസ്സ് പ്രായം വരുന്ന മകളുടെയും സഹോദരൻ അഖിൽ, ജയകൃഷ്ണൻ, അയൽവാസി ശാന്തമ്മാൾ, എന്നീ ആളുകളുടെ ദേഹത്തും പ്രതി സൾഫ്യൂറിക്ക് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ചെന്നതായിരുന്നുകേസ്.

Exit mobile version