രാജസ്ഥാനിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ ശരീരത്തിൽ ഭർതൃപിതാവ് ആസിഡ് ഒഴിച്ചു. ഹസ്മത് ബാനോ എന്ന യുവതിക്കാണ് ഭർതൃപിതാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു മുമ്പും ഭർതൃപിതാവില്‍ നിന്നും മാനസിക പീഡനങ്ങൾ നേരിട്ടതായി യുവതി വ്യക്തമാക്കി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭർതൃപിതാവ് യുവതിയുടെ മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ബാനുവിന്റെ മക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഹസ്മത്തിന്‍റെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മരുമകളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ഭർതൃപിതാവിനെതിരെ കേസെടുത്ത് പൊലീസ്
