23 January 2026, Friday

Related news

January 17, 2026
December 31, 2025
December 3, 2025
November 1, 2025
October 26, 2025
October 26, 2025
October 25, 2025
September 6, 2025
August 20, 2025
July 10, 2025

മരുമകളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ഭർതൃപിതാവിനെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
ഹനുമാൻഗഡ്
March 28, 2025 6:29 pm

രാജസ്ഥാനിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകളുടെ ശരീരത്തിൽ ഭർതൃപിതാവ് ആസിഡ് ഒഴിച്ചു. ഹസ്മത് ബാനോ എന്ന യുവതിക്കാണ് ഭർതൃപിതാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ‍യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു മുമ്പും ഭർതൃപിതാവില്‍ നിന്നും മാനസിക പീഡനങ്ങൾ നേരിട്ടതായി യുവതി വ്യക്തമാക്കി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭർതൃപിതാവ് യുവതിയുടെ മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ബാനുവിന്റെ മക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഹസ്മത്തിന്‍റെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.