Site iconSite icon Janayugom Online

എസിപി വി എസ് ദിനരാജ് അന്വേഷണ ഉദ്യോഗസ്ഥന്‍; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. അസിസ്റ്റന്റ് കമ്മിഷണർ വി എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല.

തിരുവനന്തപുരം സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ നേമം പൊലീസിന്റെ പരിധിയിലാണ്. സ്‌പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു.

Exit mobile version