Site iconSite icon Janayugom Online

രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ നിയമം; സുപ്രീം കോടതിയില്‍ ഹര്‍ജി

മതേതരത്വം, സുതാര്യത, രാഷ്ട്രീയ നീതി എന്നിവ ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണവും രജിസ്ട്രേഷനും നിയമപ്രകാരമാക്കണമെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വ്യാജ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് മാത്രമല്ല. ക്രിമിനലുകള്‍, മയക്കുമരുന്ന് കടത്തുകാര്‍, കള്ളക്കടത്തുകാര്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണത്തിന് യാതൊരു നിബന്ധനകളും നിയമങ്ങളും നിലവിലില്ല. വിമതരായി മാറുന്നവരെല്ലാം ഓരോ പാര്‍ട്ടികള്‍ രൂപീകരിക്കുകയും വലിയ രീതിയിലുള്ള സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 20% കമ്മിഷന്‍ ഈടാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ബ്ലാക്ക് മണി വെളുപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Exit mobile version