കെ ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന പരാതിയെത്തുടർന്നുണ്ടായ വിവദത്തിൽ മുഖ്യമന്ത്രിയെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും പരോക്ഷമായി വിമർശിച്ച പൊലീസുകാരനെതിരേ നടപടിക്ക് സാധ്യത. സംഭവത്തില് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉമേഷ് കെ ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളിൽ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പൊലീസിനുള്ളിലെ അസമത്വങ്ങൾക്കെതിരെ ഉമേഷ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്.
ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
“നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി. അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ്! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോൾ ആശാന്റേ ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി. പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാൻ തമ്പ്രാക്കന്മാർ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു! ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?
English Summary: Action against the policeman who criticized the Chief Minister on FB
You may also like this video