Site iconSite icon Janayugom Online

അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ നടപടി: വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഒരു പെട്ടിക്കട തുടങ്ങുന്നതിനു പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമാണ്. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇത്തരം സ്കൂളുകൾ തുടങ്ങുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും വഞ്ചിക്കുവാൻ അനുവദിക്കില്ല. 

പൊങ്ങച്ചത്തിന്റെ ഭാഗമായി കുട്ടികളെ അവിടെ ചേർക്കുകയും പിന്നീട് പരാതിയുമായി എത്തുന്നവരുടെ എണ്ണം വർധിക്കുകയുമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സ്കൂളുകളെ സംബന്ധിച്ച് ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി വിനീത സ്വാഗതം പറഞ്ഞു. 

Eng­lish Summary:Action against unrec­og­nized schools: Min­is­ter of Education
You may also like this video

Exit mobile version