Site iconSite icon Janayugom Online

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ ഹിജാബ് നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടി; കർണാടക മന്ത്രി

കർണാടകയിൽ ഇന്ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയില്‍ ഹിജാബ് നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്നും ഹിജാബ് ഉപേക്ഷിച്ച് പരീക്ഷ എഴുതണമെന്നും സംസ്ഥാന മന്ത്രിമാർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾ സർക്കാർ നിർദേശിക്കുന്ന യൂണിഫോമിൽ പരീക്ഷ എഴുതണമെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞു. സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾ അതത് സ്കൂൾ മാനേജ്മെന്റുകൾ നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾ പരീക്ഷ ഒഴിവാക്കി തിരിച്ച് മടങ്ങുകയും ചെയ്തു.

eng­lish summary;Action will be tak­en against those who defy hijab ban dur­ing Class 10 exams, says Kar­nata­ka minister

you may also like this video;

Exit mobile version