Site iconSite icon Janayugom Online

നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ കാലത്തെ ക​ഥാ​പ്ര​സം​ഗ​ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ ​അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്. ചെറുപ്പം​ ​മു​ത​ൽ​ ​അ​ച്ഛ​ൻ കു​ഞ്ഞി​ശ​ങ്ക​ര​ൻ ​ ​ഭാ​ഗ​വ​ത​ർക്കൊപ്പം ​സം​ഗീ​ത​ ​ക​ച്ചേ​രി​ക്കും​ ​നാ​ട​ക​ങ്ങ​ൾ​ക്കും​​ ​പോ​കാ​റു​ണ്ടാ​യി​രു​ന്നു. 

 

സാം​ബ​ശി​വ​​ന്റെ​യും​ ​കെ​ടാ​മം​ഗ​ലം​ ​സ​ദാ​ന​ന്ദ​ന്റെ​യും​ ​ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ​ ഉണ്ണികൃഷ്ണന്‌ ​ പ്രചോദനമായി. ​ അ​ക്കാ​ല​ത്ത് ​യു​വാ​ക്ക​ളു​ടെ​ ​ഹ​ര​മാ​യി​രു​ന്ന​ ​മ​ണ​മ്പൂ​ർ​ ​ഡി. രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ശി​ഷ്യ​ത്വം​ ​ ​സ്വീ​ക​രി​ക്കുന്നത്. പിന്നീട് വ​ർ​ക്ക​ല​ ​എ​സ്എ​ൻകോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ക​ഥാ​പ്ര​സം​ഗ​ത്തി​ൽ അരങ്ങേറ്റം കുറിക്കുന്നത്. ​ആ​ദ്യ​ ​വ​ർ​ഷം​ ​ത​ന്നെ​ 42​ ​ക​ഥ​ക​ളാണ്‌ അവതരിപ്പിച്ചത്‌. രക്ത​പു​ഷ്പം​ ​എ​ന്ന ​ക​ഥ​യാ​ണ് ആദ്യമായി അവതരിപ്പിക്കുന്നത്‌. കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം, ​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം, ​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം, ​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം, ​ ​ഇ​ട​ക്കൊ​ച്ചി​ ​പ്ര​ഭാ​ക​ര​ൻ​ ​പു​ര​സ്കാ​രം​ ​എന്നിവ ലഭിച്ചിട്ടുണ്ട്‌. ​ ​ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ പാങ്ങപ്പാറ നിഷാ നിവാസിൽ വീട്ടിലും പൊതുദർശനം. 3.30 ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം.

Exit mobile version