Site iconSite icon Janayugom Online

നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം; സംഭവം ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ

ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം ‘മിസ്റ്റർ ബംഗാളി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. മുവാറ്റുപുഴയിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ കൂടെ നിന്നവർ ചേർന്ന് താങ്ങി എടുത്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു. 

ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. 

Exit mobile version