Site iconSite icon Janayugom Online

ബെൽസ് പാൾസി; അവതാരകന്‍ മിഥുന്‍ ആശുപത്രിയില്‍

ബെൽസ് പാൾസിയെ തുടര്‍ന്ന് അവതാരകനും നടനുമായ മിഥുൻ രമേശിനെ ആശുപത്രിയില്‍ പ്രവേശിച്ചു. ഒരു കണ്ണ് പൂർണമായും അടയ്ക്കാൻ പറ്റാത്ത സ്ഥിതിയില്‍ പാർഷ്യൽ പരാലിസസ് എന്ന അവസ്ഥയിലാണ് ആരോഗ്യസ്ഥിതിയെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മിഥുനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീഡിയോ കോളില്‍ മിഥുന്‍ തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റില്ലെന്നാണ് മിഥുൻ  ഒരു റേഡിയോ ജോക്കിയുമായി സംസാരിക്കവെ പറയുന്നത്.

ബെൽസ് പാൾസി

മുഖത്ത് നാഡി തളർച്ച വരുവാനുള്ള മുഖ്യ കാരണങ്ങളിലൊന്നാണ് ബെൽസ് പാൾസി എന്ന രോഗാവസ്ഥ. ഫിസിയോ തെറാപ്പിയാണ് ഇതിനുള്ള പ്രധാന ചികിത്സകളിൽ ഒന്ന്. ഫിസിയോ തെറാപ്പി വൈകുന്നതുമൂലം ശരിയായ സമയത്ത് കിട്ടേണ്ട ചികിത്സ കിട്ടാതാവുകയും അത് നാഡികളുടെ പുനരുജ്ജീവനത്തിന്ന് തടസമായി അവ നശിക്കാൻ വരെ കാരണമാകുന്നു എന്നാണ് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൃത്യ സമയത്തുള്ള രോഗനിർണയവും ഫിസിയോതെറാപ്പിയും ഈ ഘട്ടത്തിൽ വളരെ നിർണായകമാണ്.

കണ്ണ്, ചെവി, മൂക്ക് എന്നിവയിലുണ്ടാകുന്ന അണുബാധ, നെർപ്പസ് സിംബ്ലക്സ്, ഹെർപ്പസ് സോസ്റ്റർ, എസ് സറ്റീൻ ബാർ ബാർ വൈറസ്, റൂബല്ല, മംസ്, സൈറ്റോ മെഗാലോ വൈറസ്, ഇൻഫ്ലുവൻസ_ ബി, എന്നീ വൈറസുകൾ മുഖേനയും ബെൽസ് പാൾസി ഉണ്ടാകും. കണ്ണടക്കാൻ പറയുക, പുരികം ഉയർത്താൻ പറയുക. പല്ല് കാണിക്കാൻ പറയുക, നെറ്റിചുളിക്കാൻ പറയുക എന്നിവയിലൂടെ മുഖത്തെ പേശികളുടെ പ്രവർത്തനങ്ങൾ മനസിലാക്കാവുന്നതാണ്. സ്കാനിങ്ങുകൾ (എംആർഐ, സിടി) വഴിയും രോഗം കണ്ടെത്താനാകും. ഇലക്ട്രോ മയോഗ്രാഫി — നാഡികളുടെ കേടുപാടുകളും സംവേദന ശേഷിയും മനസിലാക്കാൻ ഈ പരിശോധന മുഖേന സാധിക്കുന്നു.

 

Eng­lish Sam­mury: Actor and TV show host Mithun Ramesh diag­nosed with Bell’s Pal­sy, who was admit­ted to the Anan­tha­puri Hos­pi­tal in Thiruvananthapuram

 

 

Exit mobile version