നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എൽഐസി ചീഫ് എജന്റ് ആയിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. 1965‑ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് കടന്നു വന്നത്.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം സിനിമ മുതൽ അടൂരിന്റെ എല്ലാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദി കിങ്ങ് എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായുള്ള വേഷവും ശ്രദ്ധിക്കപ്പെട്ടു.
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു; അഭിനയിച്ചത് ആയിരത്തിലധികം ചിത്രങ്ങളില്‍

