Site iconSite icon Janayugom Online

നടൻ ശ്രീനിവാസന്റെ മൃതദേഹം നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും; ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

നടൻ ശ്രീനിവാസന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്ക് സംസ്ക്കരിക്കും. നടൻ മമ്മൂട്ടി, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ ബാബു എംഎൽഎ എന്നിവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചു. 

Exit mobile version