Site icon Janayugom Online

നടിയെ ആക്രമിച്ച കേസ് : അതിജീവിതയ്ക്ക് സാക്ഷിമൊഴിയുടെ പകർപ്പ് നൽകണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വസ്തുതാണെന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതക്ക് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് മെയ് 30ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ തെളിവായ പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.

മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് കോടതികളിലാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.9/1/18 ന് രാത്രി 9.58 ന്മെമ്മറി കാര്‍ഡ് പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റാണ്. 13/12/ 18 ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കുമാണ്. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹൻ മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 10.58 ന് ശിരസ്തദാർ താജുദ്ദീന്റെ ഫോണിലാണെന്നും പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

Eng­lish Summary:
Actress assault case: High Court to give copy of wit­ness state­ment to Atijeevitha

You may also like this video:

Exit mobile version