നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി.
അതിനാൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ അപേക്ഷിച്ചു. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയായതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
English summary;Actress assault case; Supreme Court rejects Pulsar Suni’s bail plea
You may also like this video;