നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്.
നടിയുടെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ മറ്റൊരു ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെയും കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. തുടര്‍ന്ന് മറ്റൊരു ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
English Summary:Actress assault case; The petition filed hears
You may also like this video