Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസില്‍ പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു പൾസർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചത്. ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസ് മാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. അവർത്തിച്ച് ജാമ്യ അപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു പിഴ വിധിച്ചിരുന്നത്. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: Actress assault case; The Supreme Court stayed the fine imposed by the High Court on Pul­sar Suni
You may also like this video

Exit mobile version