Site icon Janayugom Online

നടി കനകലത അന്തരിച്ചു

kanakalatha

ചലച്ചിത്ര‑സീരിയല്‍ നടി കനകലത (64) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ്, മറവി രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
മൂന്നു പതിറ്റാണ്ടോളം മലയാള സിനിമാ മേഖലയിൽ സജീവമായിരുന്ന കനകലത 350ല്‍ പരം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1980ൽ അഭിനയിച്ച ഉണർത്തുപാട്ട് എന്ന സിനിമ റിലീസായില്ല. പിന്നീട് 1982ൽ ചില്ല് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. മുപ്പതിലധികം സീരിയലുകളിലും വേഷമിട്ടു. 

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ നാടകരംഗത്ത് സജീവമായിരുന്നു.
കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ‌്ഫ‌ടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. 

Eng­lish Sum­ma­ry: Actress Kanakalatha passed away

You may also like this video

Exit mobile version