Site iconSite icon Janayugom Online

നടി മീന ബിജെപിയിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് സൂചന. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. മീന ബിജെപിയിലേക്കെന്ന് വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പ്രതികരിച്ചു. 

ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷത്തില്‍ മീന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നു. അഭ്യൂഹങ്ങളോട് മീന ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Exit mobile version