നടൻമാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി മിനു മുനീർ . എഎംഎംഎ യിൽ അംഗത്വം ലഭിക്കുന്നതിനായാണ് മുകേഷ് , ജയസൂര്യ , മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർ സമീപിച്ചതെന്നും മിനു വെളിപ്പെടുത്തി . 2008 ലാണ് ജയസൂര്യ സമീപിച്ചത് . സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം . റസ്റ്റ് റൂമിൽ പോയിട്ട് തിരികെ വരുമ്പോൾ ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. 2013ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത്. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു. ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നുവെന്നും മിനു പറഞ്ഞു. സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടെന്നും മിനു പറഞ്ഞു. ഇക്കാര്യം അക്കാലത്ത് തന്നെ താൻ ഉന്നയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇന്ന് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തയാറാണ്. പുതിയ കുട്ടികൾക്കെങ്കിലും ദുരനുഭവം ഉണ്ടാകരുതെന്നും മിനു കുര്യൻ പറഞ്ഞു.
നടൻമാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി മിനു മുനീർ

