Site iconSite icon Janayugom Online

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു അറസ്റ്റില്‍

Idavela babuIdavela babu

നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍.മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയാണ് ഇടവേള ബാബു ഹാജരായത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടയയ്ക്കും.

കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തു വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. കേസിൽ നേരത്തെ കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം മുകേഷിനെ മൂന്നു മണിക്കൂര്‍ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

Exit mobile version