Site iconSite icon Janayugom Online

കുറ്റവാളികള്‍ക്ക് പരി​ഗണന, പരമാവധി കുറഞ്ഞ ശിക്ഷയും; പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരി​ഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പാര്‍വതിയുടെ പ്രതികരണം. പള്‍സര്‍ സുനിയടക്കമുള്ള പ്രതികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് അവരെ പരിഗണിച്ചാണ് ഈ വിധിയെന്നും നടി വിമര്‍ശിച്ചു. ഇവര്‍ക്കുവേണ്ടി വാധിക്കുന്നവരുണ്ടാകും അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. എന്ത് ചെയ്താലും ഊരിപ്പോരാനാവുമെന്ന് അവര്‍ക്ക് അറിയാം. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും എന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

Exit mobile version