Site iconSite icon Janayugom Online

അദാലത്തുകള്‍ ഫലപ്രദം : മന്ത്രി റോഷി അഗസ്റ്റിന്‍

ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മൂവാറ്റുപുഴ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളില്ലാത്ത സംസ്ഥാനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ വകുപ്പുകളും കരുതലോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി രാജീവ് പറഞ്ഞു. അദാലത്തിൽ ഉയരുന്ന പ്രശ്നങ്ങളിൽ പൊതുവായ തീരുമാനമെടുക്കുന്നതിന്‌ ചട്ടഭേദഗതി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിർമല എച്ച്‌എസ്‌എസ്‌ ഹാളിൽ നടന്ന അദാലത്തിൽ എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി പി എൽദോസ്, കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർ രാജശ്രീ രാജു, തഹസിൽദാർ രഞ്ജിത് ജോർജ്, ഡെപ്യൂട്ടി കലക്ടർ കെ മനോജ്, ആർഡിഒ പി എൻ അനി തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version