Site iconSite icon Janayugom Online

അഡാനിക്ക് തിരിച്ചടി: നാല് കമ്പനികളെ സൂചികയില്‍ നിന്ന് നീക്കി

AdaniAdani

നിഫ്റ്റി ആല്‍ഫ 50 സൂചികയില്‍ നിന്നും നാല് അഡാനി ഗ്രൂപ്പ് ഓഹരികള്‍ നീക്കം ചെയ്ത് എന്‍എസ്‌ഇ. അഡാനി എന്റര്‍പ്രൈസസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ട്രാന്‍സ്മിഷന്‍, അഡാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ ഓഹരികളാണ് ഒഴിവാക്കിയത്. ഇതു കൂടാതെ അഡാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണിനെ നിഫ്റ്റി 100 ആല്‍ഫ 30 സൂചികയില്‍ നിന്നും നീക്കം ചെയ്തു.
ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍, ഏയ്ജല്‍ വണ്‍, ഗുജറാത്ത് നര്‍മ്മദ വാലി ഫെര്‍ട്ടിലൈസേഴ്സ്, പേജ് ഇന്‍ഡസ്ട്രീസ്, സുസ്‌ലോണ്‍ എനര്‍ജി എന്നിവയുടെ ഓഹരികളെയും നിഫ്റ്റി ആല്‍ഫ 50 സൂചികയില്‍ നിന്ന് ഒഴിവാക്കി. 

അതേസമയം ഓഹരികള്‍ പണയംവച്ച് നേടിയ 7374 കോടിയുടെ വായ്പ മുന്‍കൂറായി തിരിച്ചടച്ചുവെന്ന് അഡാനി ഗ്രൂപ്പ് ഇന്നലെ അറിയിച്ചു. വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളാണ് തിരിച്ചടച്ചത്. ഇതില്‍ പലതും രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ചടയ്ക്കേണ്ടതാണ്. മറ്റ് വായ്പാ കുടിശികകള്‍ മാര്‍ച്ച് അവസാനത്തോടെ അടച്ചു തീര്‍ക്കുമെന്നും കമ്പനി അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം ഇതുവരെ ഓഹരികള്‍ പണയപ്പെടുത്തി എടുത്ത 2106 ദശലക്ഷം ഡോളറിന്റെ വായ്പകള്‍ അഡാനി ഗ്രൂപ്പ് മുന്‍കൂറായി തിരിച്ചടച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Adani hits back: Four com­pa­nies removed from index

You may also like this video

Exit mobile version