Site iconSite icon Janayugom Online

അഡാനിയുടെ ആസ്തികള്‍ ദേശസാത്കരിച്ച് ലേലം ചെയ്യണമെന്ന് സുബ്രഹ്മണ്യം സ്വാമി

പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ സാഹചര്യത്തില്‍ അഡാനി ഗ്രൂപ്പിന്റെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. അഡാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം നടപടി ആവശ്യപ്പെടുമ്പോള്‍ ബിജെപി എങ്ങനെ അതിനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന്, അഡാനി ഗ്രൂപ്പിന്റെ എല്ലാ സ്വത്തുക്കളും ദേശസാത്കരിച്ച് ലേലം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ തീരുമാനമെടുക്കണമെന്നാണ് സുബ്രഹ്മണ്യം സ്വാമി മറുപടി നല്‍കിയത്. ലേലം വഴി ലഭിക്കുന്ന പണം ഗതിമുട്ടിനില്‍ക്കുന്ന സാധാരണക്കാര്‍ക്ക് സഹായമായി നല്‍കണം.

അഡാനിയുമായി ഒരുപാട് ഇടപാടുകള്‍ നടത്തിയിരുന്ന പലരെക്കുറിച്ചും തനിക്കറിയാം. കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ കാര്യമായി കാണുന്നില്ല. എന്നാല്‍ ബിജെപിയുടെ സംശുദ്ധി തെളിയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് എന്തെങ്കിലും മറച്ചുവയ്ക്കാനുണ്ടാവുമെന്നും അതിനെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് സമൂഹത്തില്‍ ചര്‍ച്ചയെന്നും സ്വാമി പറഞ്ഞു. വ്യക്തിയെന്ന നിലയിലും ബിജെപി അംഗമെന്ന നിലയിലും വിക്ടോറിയ ഗൗരി പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്താനാവില്ല, നിയമത്തിനനുസൃതമായേ അവര്‍ക്ക് ഇനി പ്രവര്‍ത്തിക്കാനാവു. അഡീഷണല്‍ ജഡ്ജി എന്ന നിലയിലുള്ള അവരുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിലായിരിക്കും. ഈ ബജറ്റിൽ ഒരു ലക്ഷ്യവും കണ്ടില്ലെന്നും അടുത്ത വർഷം ഇന്ത്യ ആറര ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും സ്വാമി പ്രതികരിച്ചു.

Eng­lish Sum­ma­ry: Adani’s assets to be nation­al­ized and auc­tioned; Sub­rah­maniyan swami

You may also like this video also

Exit mobile version