കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരോഗ്യത്തിനും ചികിത്സയ്ക്കുമായി അമിത തുക ചെലവായത് അന്‍പത് കോടിയിലധികം ആളുകളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന് ലോകാരോഗ്യ സംഘടനയും ലോകബാങ്കും അറിയിച്ചു. കോവിഡ് മഹാമാരി ലോകത്തെ ആരോഗ്യസംവിധാനത്തെ തകിടം മറിക്കുകയും സമ്പദ്‌വ്യവസ്ഥ 1930 നേക്കാള്‍ മോശമാക്കുകയും ചെയ്തു. ആരോഗ്യസംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവന്നുവെന്നും രണ്ടു സംഘടനകളും ചേര്‍ത്ത് നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടോ ഭയമോ കൂടാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് എല്ലാ രാജ്യങ്ങളോടുമായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.
വന്‍കിട രാജ്യമായ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നാണ് ആരോഗ്യപരിരക്ഷ. മഹാമാരി വന്നതോടെ എല്ലാ മേഖലകളിലും സ്ഥിതിഗതികള്‍ വഷളായി. പത്തു വര്‍ഷത്തിനിടെ ആദ്യമായി പ്രതിരോധ കുത്തിവയ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തി. ക്ഷയവും മലേറിയയും മൂലം മരിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആരോഗ്യ മേഖലയ്ക്കായി മാറ്റി വയ്ക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന് ലോകബാങ്ക് പ്രതിനിധി ജുവാന്‍ പാബ്ലോ ഉരിബ് പറഞ്ഞു.
english summary; Additional cost of treatment; 50 crore people are starving
you may also like this video;