Site iconSite icon Janayugom Online

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആർ അജിത് കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആണ് ആർഎസ്എസ് നേതാവിനെ കണ്ടത്. ഇന്റിൽജെൻസ് റിപ്പോർട്ട് മുഖേന ഈ കാര്യം സർക്കാർ അറിഞ്ഞിരുന്നു . 2023 മെയ് 20 മുതൽ 22വരെയാണ് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പ് നടന്നത്. ക്യാമ്പിനിടെയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് . 

ഒപ്പം പഠിച്ച ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് അജിത്ത് കുമാറിന്റെ വിശദീകരണം. സുഹൃത്ത് മുഖേനയെയായിരുന്നു വിജ്ഞാൻഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടത്. ജയകുമാറിന്റെ കാറിലായിരുന്നു ഹോട്ടലിലെത്തിയുള്ള കൂടിക്കാഴ്ച.സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് വിശദീകരിച്ചത്. പക്ഷെ വിശദീകരണത്തിന് ശേഷവും കൂടിക്കാഴ്ചയിലെ ദുരൂഹതകള്‍ ഒരുപാട് ബാക്കിയുണ്ട്. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ എഡിജിപി എം ആർ അജിത് കുമാർ കാണാൻ തീരുമാനിച്ചുവെങ്കിൽ എന്തുകൊണ്ട് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചുവെന്ന ചോദ്യം ബാക്കിയാവുകയാണ് . 

Exit mobile version