Site icon Janayugom Online

അടിമാലി വാഹനാപകടം; മരിച്ചവരുടെ എണ്ണം 4 ആയി

ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ചവർ.

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ചാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. 14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്.

Eng­lish Sum­ma­ry: Adi­mali acci­dent; one more death total 4 peo­ple died
You may also like this video

Exit mobile version