Site iconSite icon Janayugom Online

അടിമാലി മണ്ണിടിച്ചില്‍; റിസോർട്ടിന്റെ നിർമ്മാണം മണ്ണിടിച്ചിൽ സാധ്യത മുന്നറിയിപ്പ് അവഗണിച്ച്

അടിമാലി ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണം മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ ഉത്തരവ് ലംഘിച്ച് അനധികൃതമായിട്ടെന്ന് കണ്ടെത്തി. സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിരുന്നെങ്കിലും അവഗണിച്ചുകൊണ്ട് നിർമ്മാണം തുടരുകയായിരുന്നു. മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വെച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി സ്വീകരിക്കും. നിർമാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായ ആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കുമാണ് ജീവൻ നഷ്ടമായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് തിട്ട ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. 

Exit mobile version