തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനെത്തിയ ആദിവാസി സ്ത്രീകളെക്കൊണ്ട് സാഷ്ടാംഗം നമസ്കരിപ്പിച്ചുകൊണ്ടുതന്നെ പാര്‍ട്ടി ഓഫീസിലെത്താന്‍ ഇവരോട് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് മൂവരും. സംഭവം വിവാദമായതിനുപിന്നാലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ വനിതാ വിഭാഗം പ്രസിഡന്റ് പ്രദീപ്ത ചക്രവർത്തിയെ ടിഎംസി മാറ്റി. പകരം ആദിവാസി നേതാവ് സ്നേഹലത ഹെംബ്രോമിനെ ദക്ഷിണ ദിനാജ്പൂർ ജില്ലാ വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചതായി പാർട്ടി അധികൃതർ അറിയിച്ചു.
ആദിവാസികളുടെയും സ്ത്രീകളുടെയും അന്തസ്സിനു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നതെന്നും അവരുടെ മാനം കെടുത്തുന്ന നടപടികളോട് ശക്തമായി വിയോജിക്കുന്നുവെന്നും ടിഎംസി വക്താവ് കുനാൽ ഘോഷ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Martina Kisku, Shiuli Mardi, Thakran Soren and Malati Murmu, resident of Tapan Gofanagar, Tapan, joined BJP yesterday. They belong to ST community.
Today, TMC goons forced them to return to TMC and punished them by asking to do Dandavat Parikrama. pic.twitter.com/eks61eD2EP
— Dr. Sukanta Majumdar (@DrSukantaBJP) April 7, 2023
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം ഉയർന്നു. തൃണമൂൽ കോൺഗ്രസ് മുഴുവൻ ആദിവാസി സമൂഹത്തെയും സ്ത്രീകളെയും അപമാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു.
English Summary: Adivasi women who came to join the party prostrated; TMC removed women’s wing president
You may also like this video