Site icon Janayugom Online

അഡ്വ. വി ബി ബിനു കോട്ടയം ജില്ലാ സെക്രട്ടറി

V B Binu

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വ വി ബി ബിനുവിനെ തെരഞ്ഞെടുത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഐപ്സോയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തുവന്ന വി ബി ബിനു എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനയുഗം സിഎംഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2006–2011 കാലഘട്ടത്തിൽ ഓയിൽപാം ഇന്ത്യയുടെ ചെയർമാനായിരുന്നു. കോട്ടയം തിരുവാതുക്കൽ ചൈതന്യയിൽ താമസം.
ജില്ലാ സമ്മേളനം അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളുൾപ്പെടെ 51 അംഗ ജില്ലാ കൗൺസിലിനെയും 27 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഏറ്റുമാനൂർ പികെ ചിത്രഭാനു നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇ ചന്ദ്രശേഖരൻ, എൻ രാജൻ, പി വസന്തം എന്നിവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ മറുപടി നൽകി.
കള്ളു ചെത്തു വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Adv. VB Binu Kot­tayam Dis­trict Secretary

You may like this video also

Exit mobile version