ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കാല്‍നട ജാഥകള്‍ വര്‍ധിതവീര്യത്തോടെ മുന്നേറുന്നു. സിപിഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ലോക്കല്‍തല ജാഥകള്‍ നടക്കുന്നത്.
പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ ജനകീയ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് ജാഥകള്‍ മുന്നേറുന്നത്. വര്‍ഗീയ വിഭജനവും ജനവിരുദ്ധ നയങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളും കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്വീകരണ യോഗങ്ങളില്‍ വിശദീകരിക്കുന്നു. നാളെ വരെയാണ് ജാഥകള്‍ പ്രഖ്യാപിച്ചതെങ്കിലും പലയിടത്തും വരുംദിവസങ്ങളിലും ജാഥകള്‍ നടക്കും.