ജിഎസ്‌ടി കൗൺസിൽ നിർദേശങ്ങൾക്ക് ഉപദേശക സ്വഭാവം മാത്രമേയുള്ളൂവെന്ന് സുപ്രീംകോടതി. അവ നടപ്പാക്കാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും ബാധ്യസ്‌ഥരല്ലെന്നും കോടതി വ്യക്തമാക്കി.എന്നാൽ ആ ശുപാർശകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുവാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും അധികാരമുണ്ട്.
സുപ്രീംകോടതി ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്‌താവിച്ചത്. ജിഎസ്‌ടി കൗൺസിൽ തീരുമാനങ്ങൾ കൂടിയാലോചനയിലൂടെ രൂപപ്പെടുന്നവയാണ്.
അതുകൊണ്ടുതന്നെ കൂടുതൽ വിഹിതം കേന്ദ്രത്തിനോ ഏതെങ്കിലും സംസ്ഥാനത്തിനോ ഉണ്ടാകണമെന്ന് വ്യവസ്ഥചെയ്യാൻ കഴിയില്ലകോടതി പറഞ്ഞു.
English Summary:Advisory nature only for GST Council recommendations: Supreme Court
You may also like this video: