Site iconSite icon Janayugom Online

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂർ(ബിജു ആന്റണി ആളൂർ)(53) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായില്‍ വച്ചായിരുന്നു അന്ത്യം. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന അഭിഭാഷകനായിരുന്നു ആളൂര്‍.

സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ സൗമ്യയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായത്. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. പുണെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടിയിരുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. കേരളത്തിലെ വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്തു. 

Exit mobile version