Site iconSite icon Janayugom Online

മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എഇഒ റിപ്പോര്‍ട്ട്

പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യപകന്‍ പീഡിപ്പിച്ച സംഭവത്തില്‍, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എഇഒ റിപ്പോര്‍ട്ട്യ പൊലീസിനെ അറിയിക്കുന്നതില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയക്കു ശേഷമാണ പരാതി നല്‍കിയതെന്നുമാണ് കണ്ടെത്തല്‍.എഇഒ ഡിഡിഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍ .ഡിസംബര്‍ 18ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കുന്നതില്‍ വീഴ്ച പറ്റി. പരാതി നല്‍കാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ പരാതി നല്‍കുന്നത്. നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്‌കൂളില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.പിന്നാലെയാണ് എഇഒ റിപ്പോര്‍ട്ട്.

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 18 ന് വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് അതിക്രൂര പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. എന്നാല്‍, സഹപാഠിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും വിഷയം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുത്തു. വിഷയം ഒതുക്കി തീര്‍ത്തു.

ദിവസങ്ങള്‍ക്കു ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തല്‍.കലോത്സവത്തില്‍ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് നവംബര്‍ 29ന് ആണ്‍കുട്ടിയെ അധ്യാപകന്‍ സ്‌കൂട്ടറില്‍ തന്റെ വാടക വീട്ടിലെത്തിച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്.

Exit mobile version