കഴിഞ്ഞ ദിവസം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണം 2,200 കടന്നു. രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണിത്. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. പര്‍വത മേഖലയായ കുനാര്‍ പ്രവിശ്യയില്‍ മാത്രം 2,205 പേര്‍ മരിക്കുകയും 3640 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു.
നന്‍ഗാര്‍ ഹാര്‍, ലാങ്മാന്‍ മേഖലയില്‍ 12 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് ഇവിടെ പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കുമെന്നാണ് കണക്കൂട്ടല്‍.
അഫ്ഗാന്‍ ഭൂചലനം; മരണം 2,200 കടന്നു

