Site iconSite icon Janayugom Online

ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടുന്നു

ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അംബാസഡറും മറ്റ് മുതിര്‍ന്ന നയതന്ത്രപ്രതിനിധികളിയും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി അഭയം തേടിയതിന് പിന്നാലെയാണ് എംബസി അടച്ചുപൂട്ടുമെന്ന പ്രഖ്യാപനമുണ്ടായത്. താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി എംബസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

എംബസി സെപ്റ്റംബര്‍ അവസാനത്തോടെ അടച്ചു പൂട്ടുമെന്ന് വിദേശകാര്യ മന്ത്രാലയത്തിനയച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. 2021ല്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കേണ്ട 3000 അഫ്ഗാൻ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നടപടികള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള കത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ പേപ്പറുകള്‍ നല്‍കിയില്ലെന്നും മന്ത്രാലയത്തിനയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ വിഷയം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം 2023 ഏപ്രിലില്‍ തങ്ങളുടെ തന്നെ അംബാസഡറെ നിയമിക്കാനുള്ള താലിബാൻ നീക്കത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും നീക്കത്തെ അംബാഡര്‍ ഫരദ് മാമുന്ദ്സൈയും ഉദ്യോഗസ്ഥരും എതിര്‍ത്തിരുന്നതായും ഇതാണ് എംബസി അടച്ചുപൂട്ടുന്നതിന് കാരണമെന്നും അഭിപ്രായങ്ങളുണ്ട്.

Eng­lish Sum­ma­ry: Afghan Embassy In India Announces Closure
You may also like this video

Exit mobile version