Site iconSite icon Janayugom Online

പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടി; പ്രതിഷേധവുമായി ആണ്‍കുട്ടികള്‍

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ പ്രതിഷേധവുമായി ആൺകുട്ടികള്‍. ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂൾ സർവകലാശാലയിലെ നിരവധി അധ്യാപകരും തീരുമാനം പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു. നിരവധി അധ്യാപകർ തീരുമാനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിർത്തിയതായി ഉത്തരവിട്ടത്. സര്‍വകലാശാലകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതെ വിവാഹത്തിന് പോകുന്നത് പോലെയാണ് സർവകലാശാലകളിൽ എത്തുന്നതെന്നുമായിരുന്നു സര്‍ലകലാശാലയിലെ വിലക്കിനെ ന്യായീകരിക്കാനായി താലിബാൻ ഉയർത്തിയിരുന്ന വിചിത്ര വാദം.

Eng­lish Sum­ma­ry: Afghan men walk out of class­es to sup­port women banned from colleges
You may also like this video

Exit mobile version