Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാന്‍ ഭൂചലനം;10 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 10 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസര്‍ ഇ ഷരീഷ് പ്രദേശത്ത് വന്‍ നാശം വിതച്ചത്. 260ലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റു. 523,000 പേര്‍ താമസിക്കുന്ന മസര്‍ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

സൈന്യത്തിന്റെ നേതൃത്വത്തില്‍ അവിടെ രക്ഷാപ്രവര്‍കത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഭൂചലനത്തില്‍ യുഎസ്ജിഎസ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നതുമായുള്ള വിഡിയോകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് മാസത്തിലും ഭൂചലനമുണ്ടായിരുന്നു. ഇതില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Exit mobile version