Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാൻ‑പാകിസ്ഥാൻ വെടിനിർത്തൽ ധാരണയായി; ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ചർച്ച

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർ യോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. പാകിസ്ഥാനിൽ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്.

നേരത്തെ പ്രഖ്യാപിച്ച 48 മണിക്കൂർ വെടിനിർത്തൽ ലംഘിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. സാധാരണക്കാരുടെ വീടുകൾ ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നിരുന്നു. ആദ്യ ആക്രമണങ്ങൾക്ക് ശേഷം നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ വ്യോമാക്രമണങ്ങൾ പാകിസ്ഥാൻ ആരംഭിച്ചിരുന്നു. പുതിയ വെടിനിർത്തൽ ധാരണ ഇരു രാജ്യങ്ങൾക്കും ആശ്വാസമാകും എന്നാണ് പ്രതീക്ഷ.

Exit mobile version