Site icon Janayugom Online

പാലില്‍ വിഷാംശം; കണ്ടെത്തിയത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍

സംസ്ഥാനത്ത് പാലില്‍ അഫ്‍ളോടോക്സിന്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ കണ്ടെത്തിയത്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളുകളിലാണ് അഫ്‍ളോടോക്സിന്‍ എം വൺ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കാലിത്തിറ്റയിലൂടെയാണ് അഫ്‍ളോടോക്സിന്‍ എം വൺ പാലിൽ എത്തിയതെന്നാണ് നിഗമനം.

കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‍ളോടോക്സിന്‍ എം 1 കാരണമാകും. പാലിൽ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: afla­tox­in found in milk
You may also like this video

Exit mobile version