Site icon Janayugom Online

ഇടുക്കിയില്‍ ആഫ്രിക്കൻ പന്നിപ്പനി

ഇടുക്കി ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് മൃഗസംരക്ഷണ വകുപ്പ് രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ പന്നികളെ മുഴുവൻ അടുത്ത ദിവസം തന്നെ ദയാവധത്തിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയി സി മാത്യൂ അറിയിച്ചു. നഷ്ടം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും നൽകും. 10 കിലോ മീറ്റർ ദൂരപരിധിയിൽ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:African swine fever in Idukki
You may also like this video

Exit mobile version